Thursday, February 13, 2025

പ്രധാനമന്ത്രി വിശ്വകർമ്മ' പദ്ധതി

 

*കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര മന്ത്രാലയം, ഭാരത സർക്കാർ സംഘടിപ്പിക്കുന്ന 'പ്രധാനമന്ത്രി വിശ്വകർമ്മ' പദ്ധതി ബോധവൽക്കരണ പരിപാടിയും രെജിസ്ട്രേഷൻ ഡ്രൈവും* 


📌 *ഫെബ്രുവരി 20 ന് മെൻറ്റർ അക്കാദമി ഹാൾ, കോതമംഗലം*

🔗 രജിസ്‌ട്രേഷൻ ലിങ്ക്: https://bit.ly/PMVK-KLM


കാര്യ പരിപാടി:


✏️ കരകൗശല വിദഗ്ധരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണം

✏️പ്രധാനമന്ത്രി വിശ്വകർമ പദ്ധതി പ്രകാരം കരകൗശലതൊഴിലാളികൾക്കായുള്ള രജിസ്‌ട്രേഷനു വേണ്ട മാർഗനിർദ്ദേശങ്ങളെകുറിച്ചുള്ള ചർച്ചകൾ

✏️ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളൂ.


📍പ്രവേശനം സൗജന്യം- മുൻകൂർ രജിസ്ട്രേഷൻ നിർബന്ധം - സീറ്റുകൾ പരിമിതമായതിനാൽ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള സൗകര്യം പ്രോഗ്രാമിനു രജിസ്റ്റർ ചെയ്തശേഷം ഹാളിൽ എത്തിച്ചേരുന്ന ആദ്യത്തെ 150 പേർക്ക് മാത്രമായിരിക്കും


📝

പരിപാടിയിൽ പങ്കെടുക്കാൻ അർഹതയുള്ളവർ: കൈ കൊണ്ട് ജോലി ചെയ്യുന്ന കരകൗശല തൊഴിലാളികൾ (ബോട്ട് നിർമ്മാതാക്കൾ, കവചം/ പടച്ചട്ട/ ആയുധം നിർമ്മി ക്കുന്നവർ, ലോഹപ്പണിചെയ്യുന്നവർ, ചുറ്റിക, ടൂൾ കിറ്റ്നിർമ്മാതാവ്, പൂട്ട് ഉണ്ടാക്കുന്നവർ, ശിൽപികൾ, സ്വർണ്ണപ്പണിക്കാർ, മൺ പാത്രനിർമ്മാണ തൊഴിലിൽ ഏർപ്പെടുന്നവർ, കല്ല് പൊട്ടിക്കുന്നവർ, കല്ല് കൊത്തുന്നവർ, ചെരുപ്പ്/പാദരക്ഷ ഉണ്ടാക്കുന്നവർ/ നന്നാക്കുന്നവർ, കൊട്ട/പായ/ ചൂല് നിർമ്മാതാക്കൾ / കയർനെയ്ത്തുകാരൻ, പരമ്പരാഗത, പാവ, കളിപ്പാട്ടനിർമാതാക്കൾ, മാലകോർക്കുന്നവർ, അലക്കുകാർ, മത്സ്യബന്ധനവല ഉണ്ടാക്കുന്നവർ


വിശ്വകർമ്മ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഹാജരാക്കേണ്ട രേഖകൾ: ആധാർനമ്പർ (എല്ലാ കുടുംബാംഗങ്ങളുടെയും), ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക്. (NB:നെറ്റ്‌വർക്ക് ലഭ്യത അനുസരിച്ചു ആയിരിക്കും രെജിസ്ട്രേഷൻ സൗകര്യം. എല്ലാ ജനസേവന കേന്ദ്രങ്ങളിലും (CSC സെന്റർ) രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്).


പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, അഡ്രസ്സ്, മൊബൈൽനമ്പർ എന്നിവ മുൻകൂറായി 8330080536 എന്ന നമ്പറിൽ WhatsApp ചെയ്യുകയോ QR Code സ്കാൻ ചെയ്തു ഗൂഗിൾ ഫോം (bit.ly/PMVK-KLM) പൂരിപ്പിക്കുകയോ ചെയ്യുക. ഫെബ്രുവരി 20 നു രാവിലെ 9.30 നു കോതമംഗലം മെൻറ്റർ അക്കാദമി ഹാളിൽ എത്തിചേരുകയും ചെയ്യുക.

Labels