
തൃശ്ശൂർ: ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ്, പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സാരി ഡ്രേപ്പിംഗ് & ബേസിക് ബ്യൂട്ടീഷൻ മേഖലയിൽ മൂന്ന് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. 2025 ഫെബ്രുവരി 12,14,15 (ബുധൻ, വെള്ളി, ശനി) തീയ്യതികളിൽ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷന് നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.